പുകശ്വസിച്ച് ദമ്പതികൾ മരിച്ചു

At Malayalam
0 Min Read

ഛത്തീസ്​ഗഢിലെ ബിലായ്‍യിൽ അ​ഗ്നിബാധയെ തുടർന്നുണ്ടായ പുക ശ്വസിച്ച് മലയാളി ദമ്പതികൾ മരിച്ചു. ഞാറയ്ക്കൽ പാറയ്ക്കൽ വർ​ഗീസ് ചെറിയാൻ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടിൽ ജോളി ചെറിയാൻ (61) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയോടു ചേർന്നാണ് തീ പടർന്നത്. ആ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നി​ഗമനം.

വീട്ടിൽ അബോധാവസ്ഥയിൽ കണ്ട ഇരുവരേയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭിലായ് സുഭേല സർക്കാർ ആശുപത്രിയിൽ പോസ്റ്റുമോർട്ട് നടത്തും. സംസ്കാരം ഭിലായ് ​ഗാന്ധി ന​ഗർ സെന്റ് മേരീസ് പള്ളിയിൽ.

Share This Article
Leave a comment