പത്തനംത്തിട്ട ഏഴംകുളം ദേവീ ക്ഷേത്രത്തിൽ ഗരുഡൻ തൂക്കം വഴിപാടിനിടെ പത്തുമാസം പ്രായമുള്ള കുഞ്ഞ് താഴെ വീണു. വീഴ്ചയിൽ കുഞ്ഞിനെ കൈ ഒടിഞ്ഞു. കുഞ്ഞ് ഇപ്പോൾ ആശുപത്രി ചികിത്സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയാണ് ക്ഷേത്രത്തിൽ ഗരുഡൻ തൂക്കം വഴിപാട് നടന്നത്. തൂക്കാതിനിടെ കെട്ടഴിഞ്ഞ് കുട്ടി താഴെക്ക് വീഴുകയായിരുന്നു. സംഭവത്തിൽ നടപടിയെടുക്കാൻ ബാലവകാശ കമ്മീഷൻ ചെയർമാൻ നിർദേശം നൽകി.