സെൽഫിയെടുക്കാൻ കൂട്ടിൽക്കേറി; യുവാവിനെ സിംഹം കൊന്നു

At Malayalam
0 Min Read

തിരുപ്പതി മൃഗശാലയിൽ മദ്യലഹരിയിലായിരുന്ന യുവാവ് സിംഹത്തിൻ്റെ മുന്നിൽ നിന്ന് സെൽഫിയെടുക്കുന്നതിനിടെ സിംഹത്തിൻ്റെ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ഫെബ്രുവരി 15ന് ആന്ധ്രാപ്രദേശിലെ തിരുപ്പതിയിലെ ശ്രീ വെങ്കിടേശ്വര മൃഗശാലയിലാണ് സംഭവം. രാജസ്ഥാൻ സ്വദേശിയായ യുവാവിനെയാണ് സിംഹം കടിച്ച് കൊന്നത്.

മദ്യലഹരിയിലായിരുന്ന യുവാവ് മരത്തിൽ കയറി രക്ഷപ്പെടാൻ ശ്രമിച്ചു. എന്നാല്‍ സിംഹത്തിൻ്റെ ഗർജ്ജനം കേട്ടപ്പോൾ കാൽ വഴുതി താഴെ വീഴുകയും സിംഹം ആക്രമിക്കുകയുമായിരുന്നു. മദ്യലഹരിയിലായിരുന്ന യുവാവിൻ്റെ തല സിംഹം ഭക്ഷിച്ചതായാണ് റിപ്പോർട്ട്.

Share This Article
Leave a comment