മലയാളി മെഡിക്കൽ വിദ്യാർത്ഥിയെ ചെന്നൈയിൽ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. എറണാകുളം സ്വദേശി രഞ്ജിത്ത് പോളാണ് മരിച്ചത്. ചെന്നൈ സ്റ്റാൻലി ഗവൺമെന്റ് മെഡിക്കൽ കോളേജിലെ മൂന്നാം വർഷ വിദ്യാർത്ഥിയാണ്. സുഹൃത്തുക്കളാണ് ഹോസ്റ്റൽ മുറിയിൽ രഞ്ജിത്തിനെ അബോധാവസ്ഥയിൽ ആദ്യം കാണുന്നത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ് മോട്ടത്തിന് ശേഷം മാതാപിതാക്കൾക്ക് കെെമാറും. ആത്മഹത്യയെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.