കര്‍ണാടക സംഗീതജ്ഞന്‍ രാമനാട്ടുകര ശ്രീഹരി വീട്ടില്‍ ഉമയനല്ലൂര്‍ എസ് വിക്രമന്‍ നായര്‍ അന്തരിച്ചു. 78 വയസായിരുന്നു. രാമനാട്ടുകര-വൈദ്യരങ്ങാടി വസതിയില്‍വെച്ചായിരുന്നു അന്ത്യം. എഴുത്തുകാരി ഇന്ദു മേനോന്റെ അച്ഛനാണ്.മഹാത്മാ മെമ്മോറിയല്‍ നാടകക്കമ്പനി ഉടമ ഇലവുംമൂട്ടില്‍ ശിവരാമപിള്ളയുടെ മകനായിരുന്നു. അമ്മ വേളിക്കാട്ട് കുഞ്ഞിക്കുട്ടിപ്പിള്ളയമ്മ. ഭാര്യ: പരേതയായ തിരുവച്ചിറ വള്ളിക്കാട് സത്യവതി. മക്കൾ: എഴുത്തുകാരി ഇന്ദു മേനോൻ, ഹരി വി. നാരായണൻ, അമ്മു. മരുമക്കൾ: രൂപേഷ് പോൾ, ഡോ. അമ്പിളി, അനീഷ് മുരളി മേനോൻ.