തലസ്ഥാനത്ത്‌ പഞ്ചായത്ത്‌പ്രസിഡന്റടക്കമുള്ളവർ കോൺഗ്രസ്‌ വിട്ടു

At Malayalam
1 Min Read

തിരുവനന്തപുരത്ത്‌ ഗ്രാമപഞ്ചാത്ത്‌ പ്രസിഡ്ന്റും മെമ്പറന്മാരടക്കമുള്ള നേതാക്കൾ കോൺഗ്രസിൽ നിന്ന്‌ രാജിവച്ചു. പെരിങ്ങമല ഗ്രാമഞ്ചായത്ത്‌ പ്രസിഡന്റും ഡിസിസി അംഗവുമായ ഷിനു മടത്തറയടക്കമുള്ളവരാണ്‌ കോൺഗ്രസ് വിട്ടത്‌. കോൺഗ്രസ്‌ നേതാക്കളും ഗ്രാമപഞ്ചായത്തംഗങ്ങളുമായ കലയപുരം അൻസാരി, എം ഷെഹനാസ്‌ എന്നിവരും രാജിവച്ചിട്ടുണ്ട്‌.
തങ്ങൾ സിപിഐഎമ്മുമായി ചേർന്നു പ്രവർത്തിക്കുമെന്ന്‌ അവർ വാർത്താസമ്മേളനത്തിൽ അറിയിച്ചു. കോൺഗ്രസ്‌ ബിജെപിയുടെ ബി ടീമായി മാറിയിരിക്കുകയാണെന്ന്‌ അവർ പറഞ്ഞു. നാടിന്റെ വികസനം അട്ടിമറിക്കാനാണ്‌ കോൺഗ്രസും യുഡിഎഫും ശ്രമിക്കുന്നത്‌. നാടിന്റെ വികസനത്തിനും ജനങ്ങളുടെ ക്ഷേമത്തിനുമായി എൽഡിഎഫ്‌ സർക്കാർ നടപ്പാക്കുന്ന പധതികൾ രാജ്യത്തിനാകെ മാതൃകയാണ്‌. സംസ്ഥാനത്തിന്റേയും രാജ്യത്തിന്റേയും താത്‌പര്യത്തിന്‌ ഇടതുപക്ഷവും സിപിഎമ്മും ശക്തിപ്പെടണം. തങ്ങൾ ഗ്രാമപഞ്ചായത്തംഗത്വം രാജിവച്ചതായും മൂവരും അറിയിച്ചു.

തങ്ങളോടൊപ്പം നിരവധി പേർ കോൺഗ്രസ്‌ വിട്ടു പുറത്തുവരുമെന്നും അവർ പറഞ്ഞു.

മൂവരുടേയും രാജിയോടെ പെരിങ്ങമല ഗ്രാമ പഞ്ചായത്ത് ഭരണം
കോൺഗ്രസിന് നഷ്ടമായി.
സിപിഎം ജില്ലാ സെക്രട്ടറി അഡ്വ വി ജോയ്‌ എംഎൽഎ, ഡി കെ മുരളി എംഎൽഎ, വി കെ മധു,
കെ എസ് സുനിൽകുമാർ തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
തലസ്ഥാന ജില്ലയിൽ ഇതിനോടകം നിരവധി പ്രമുഖ നേതാക്കളടക്കം കോൺഗ്രസ്‌ വിട്ട്‌ സിപിഎമ്മിൽ എത്തിയിരുന്നു.

- Advertisement -
Share This Article
Leave a comment