കള്ളപ്പണം വെളിപ്പിക്കൽ കേസിൽ ഡിജിറ്റൽ പെയ്മെന്‍റ് ആപ്പായ പേയ്ടിഎം പേയ്മെന്‍റ് ബാങ്ക് ലിമിറ്റഡിനെതിരേ ഇഡി അന്വേഷണം ആരംഭിച്ചതായി വിവരം. വിദേശ വിനിമയ നിയമങ്ങളുടെ ലംഘനം ആരോപിച്ചാണ് സ്ഥാപനം അന്വേഷണം നേരിടുന്നത്.
എന്നാൽ അന്വേഷണം നടക്കുന്നെന്ന വാർത്ത നിഷേധിച്ച് പേയ്ടിഎം അധികൃതർ രംഗത്തെത്തി. റിസർവ് ബാങ്ക് നടപടികളെ തുടർന്നാണ് പേയ് ടി എമ്മിനെതിരായ പുതിയ നടപടി. ചട്ടലംഘനം ചൂണ്ടിക്കാട്ടി പേയ് ടി എമ്മിനെതിരായ നടപടികൾ തിരുത്തില്ലെന്ന് വ്യക്തമാക്കി റിസർവ് ബാങ്ക് ഗവർണർ ശക്തികാന്ത ദാസ് രംഗത്തെത്തിയിരുന്നു.
പ്രവർത്തനങ്ങൾ വിശദമായി പരിശോധിച്ച ശേഷമാണ് നടപടികൾ സ്വീകരിച്ചതെന്നും അതിനാൽ തിരുത്തില്ലെന്നും വ്യക്തമാക്കി ഇന്നലെ റിസർവ് ബാങ്ക ഗവർണർ രംഗത്തെത്തിയിരുന്നും. ഇതിനു പിന്നാലെയാണ് ഇഡി പരിശോധനയുമായെത്തിയത്.
ഫെബ്രുവരി 29 ന് ശേഷം പേയ്‌ടിഎം ബാങ്കിന്‍റെ സേവിങ്സ് , കറന്‍റ് അക്കൗണ്ടുകൾ, വോലറ്റുകൾ, ഫാസ്ടോഗ്, നാഷണൽ കോമൺ മോബിലിറ്റി കാർഡ് എന്നിവയിൽ പണം നിഷേപിക്കാനാവില്ലെന്ന് ആർബിഐ വ്യക്തമാക്കിയിരുന്നു. എന്നാൽ ഫെബ്രുവരി 29 വരെ അക്കൗണ്ടിലെത്തുന്ന തുക പിന്നീട് എപ്പോൾ വേണമെങ്കിലും പിന്‍വലിക്കുന്നതിനോ ഓൺലൈൻ ഇടപാടുകൾക്കു ഉപയോഗിക്കാനോ തടസമില്ലെന്നും ആർബിഐ അറിയിച്ചു. എന്നാൽ ബാലൻസ് തുക തീർന്നാൽ ഈ സേവനം ഉപയോഗിക്കാനാവില്ലെന്നും ഉത്തരവിലുണ്ട്.