ഇൻഡിഗോ വിമാനത്തിൽ നൽകിയ സാൻഡ്‌വിച്ചിനുള്ളിൽ നിന്നും ‘സ്ക്രൂ’ ലഭിച്ചുവെന്ന് യാത്രക്കാരന്റെ പരാതി. പ്രശ്നം വിമാന കമ്പനിയെ അറിയിച്ചെങ്കിലും തന്റെ പരാതി തള്ളിക്കളഞ്ഞെന്നും യാത്രക്കാരൻ ആരോപിച്ചു. ഭക്ഷണത്തിൽ നിന്ന് കണ്ടെത്തിയ സ്ക്രൂവിൻ്റെ ചിത്രങ്ങൾ അടക്കം പരാതിക്കാരൻ സാമൂഹ്യമാധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. ഫെബ്രുവരി ഒന്നിന് ബെംഗളൂരുവിൽ നിന്ന് ചെന്നൈയിലേക്കുള്ള വിമാനത്തിലാണ് സംഭവം നടന്നത്.
വിമാനത്തിൽ നിന്നും ലഭിച്ച സാൻഡ്‌വിച്ച് കഴിക്കുന്നതിനിടെ അതിൽ നിന്നും ഒരു ‘സ്ക്രൂ’ ലഭിച്ചു. വിമാന യാത്രയ്ക്കിടെ അല്ല മറിച്ച്, എയർപോർട്ടിൽ എത്തിയ ശേഷം പാക്കറ്റ് തുറന്നപ്പോഴാണ് ഭക്ഷണത്തിൽ സ്‌ക്രൂ കണ്ടതെന്നും യാത്രക്കാരൻ പറയുന്നു.ഇൻഡിഗോ എയർലൈൻസിനെതിരെ നിരവധി ആരോപണങ്ങളാണ് ഈയടുത്തായി പുറത്തുവരുന്നത്.