ലാവലിൻ പ്രതി കസ്തൂരിരങ്ക അയ്യർ അന്തരിച്ചു

At Malayalam
0 Min Read

എസ്എൻസി ലാവലിൻ കേസിലെ പ്രതിയും റിട്ടയേഡ് കെഎസ്ഇബി ചീഫ് എൻജിനീയറുമായ കസ്തൂരിരങ്ക അയ്യർ അന്തരിച്ചു. 82 വയസ്സായിരുന്നു. കേസിൽ ശിക്ഷ ഇളവ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അയ്യർ സമർപ്പിച്ച ഹർജി ഇപ്പോഴും തീർപ്പായിട്ടില്ല. കരമന നാഗമയ്യാ സ്ട്രീറ്റിലെ വസതിയിൽ വച്ചായിരുന്നു മരണം. കേസിൽ വിചാരണ നേരിടണമെന്ന് കോടതി വിധിച്ച മൂന്നു പേരിൽ ഒരാളായിരുന്നു അയ്യർ. എന്നാൽ 38 തവണയായി സുപ്രീം കോടതി കേസ് മാറ്റിവെച്ചു. കേസില്‍ 2017ല്‍ ശിക്ഷ വിധിച്ചപ്പോള്‍ ‘എന്റെ പിഴ, എന്റെ പിഴ, എന്റെ വലിയ പിഴ’- എന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ശിക്ഷിക്കപ്പെടുമ്പോള്‍ തന്നെ അദ്ദേഹത്തെ പ്രായത്തിന്റെ അവശതകള്‍ അലട്ടിയിരുന്നു

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment