എഴുത്തില്‍ കാല്‍പ്പനികതയും കാവ്യാത്മകതയും സമന്വയിപ്പിച്ച പെരുമ്പടവം ശ്രീധരനന് 86-ാം പിറന്നാൾ
ഒരു സങ്കീർത്തനം പോലെ എന്ന ഒറ്റ നോവൽ കൊണ്ട് മലയാളി വായനക്കാരുടെ ഹൃദയം കീഴടക്കിയ ഹൃദയത്തിൽ ദൈവത്തിന്റെ കൈയൊപ്പ് പതിഞ്ഞ…
കാവ്യാത്മകമായ എഴുത്തിന്റെ ഏഴാംവാതില്‍ തുറന്ന മലയാളത്തിന്റെ പ്രിയപ്പെട്ട എഴുത്തുകാരന്‍ പെരുമ്പടവം ശ്രീധരന്‍. എറണാകുളം ജില്ലയിൽ മുവാറ്റുപുഴ താലൂക്കിലെ പെരുമ്പടവം ഗ്രാമത്തിൽ നാരായണന്റെയും ലക്ഷ്മിയുടെയും മകനായി 1938 ഫെബ്രുവരി 12 ന് ജനനം.
കഷ്ടപ്പാടിന്‍റെ ബാല്യത്തില്‍ കൂട്ടുകാരോടൊപ്പം കളിച്ചുനടക്കാൻ അവസരമില്ലായിരുന്നു. നാലു വയസ്സുള്ളപ്പോള്‍ അച്ഛന്‍ മരിച്ചു. അമ്മ കഷ്ടപ്പെട്ടാണ് വളര്‍ത്തിയത്. വായനയായിരുന്നു കൂട്ട്. ബിരുദം പൂര്‍ത്തിയാക്കിയില്ല. കവിതയെഴുത്തിലൂടെ തുടങ്ങി. പിന്നീട് കഥയിലേക്കും നോവലിലേക്കും തിരിഞ്ഞു. എഴുത്തല്ലാതെ മറ്റൊരു ജോലിയും ജീവിതത്തില്‍ ചെയ്തിട്ടില്ലാത്ത, എഴുത്തു കൊണ്ടു മാത്രം ജീവിച്ച കേരളത്തിലെ അപൂർവ്വം എഴുത്തുകാരിൽ ഒരാളാണ് അദ്ദേഹം. ശ്രീധരന്റെ ആദ്യ നോവല്‍ സര്‍പ്പക്കാവ്. അഭയം എന്ന നോവല്‍ മലയാള സാഹിത്യത്തില്‍ പെരുമ്പടവത്തിന്‍റെ സ്ഥാനം ഉറപ്പിച്ചു. ഒരു സങ്കിര്‍ത്തനം പോലെ എന്ന നോവലോടെ പെരുമ്പടവത്തിന്‍റെ സാഹിത്യ ജീവിതം പുതിയ തലങ്ങളിലേക്ക് നീങ്ങി.
ഒരു സങ്കീർത്തനം പോലെ ഉൾപ്പെടെ 40 ൽ അധികം കൃതികൾ രചിച്ചു. ഒരു സങ്കീര്‍ത്തനംപോലെ’ എന്ന പ്രസിദ്ധ നോവൽ മൂന്നു പതിറ്റാണ്ടിനുള്ളില്‍ നാലു ലക്ഷത്തിലേറെ കോപ്പിയുമായി മലയാളത്തില്‍ ഏറ്റവുമധികം വിറ്റഴിഞ്ഞ നോവലെന്ന ഖ്യാതിയും നേടി.
ഈ പുസ്തകത്തിൻ്റെ 122 ലധികം പതിപ്പുകളാണ് വിറ്റുപോയത്. സങ്കീര്‍ത്തനം പോലെ ഇറങ്ങി ഏറെ വര്‍ഷങ്ങള്‍ക്കു ശേഷം തന്‍റെ കഥാപാത്രങ്ങളുടെ നാടായ റഷ്യയും എഴുത്തുകാരന്‍ സന്ദര്‍ശിച്ചു. അഭയം എന്ന നോവല്‍ രാമു കാര്യാട്ട് സിനിമയാക്കി. 12 ചിത്രങ്ങള്‍ക്ക് തിരക്കഥയൊരുക്കി. പക്ഷെ പിന്നീട് സിനിമ വേണ്ടെന്ന് വച്ച് നോവലെഴുത്തില്‍ മാത്രം ശ്രദ്ധിച്ചു. സങ്കീര്‍ത്തനം പോലെ സിനിമയാക്കാന്‍ പലരും വന്നെങ്കിലും, തിരുത്തലുകള്‍ക്കും വിട്ടുവീഴ്ചകള്‍ക്കും വഴങ്ങിയില്ല. കേരള സാഹിത്യ അക്കാദമി പുരസ്കാരം, വയലാർ പുരസ്കാരം, വി.ടി. ഭട്ടതിരിപ്പാട് സ്മാരക സാഹിത്യ പുരസ്കാരം തുടങ്ങിയ നിരവധി പുരസ്കാരങ്ങൾ പെരുമ്പടവത്തിനു ലഭിച്ചിട്ടുണ്ട്.
ലോകസാഹിത്യത്തിലെ പ്രതിഭാശാലികളിലൊരാളാണ് ഫയദോർ മിഖായേലോവിച്ച് ദസ്തയേവ്സ്കി. ഹൃദയത്തിനുമേൽ ദൈവത്തിന്റെ കൈയൊപ്പുള്ള എഴുത്തുകാരൻ. 1821 ൽ മോസ്കോയിലാണ് ജനനം. കുറ്റവും ശിക്ഷയും, ഇഡിയറ്റ്, ചൂതാട്ടക്കാരൻ, കാരമസോവ് സഹോദരന്മാർ എന്നിവ പ്രധാന കൃതികൾ. 1881ൽ 59-ാമത്തെ വയസ്സിൽ സെന്റ് പീറ്റേഴ്സ് ബർഗിൽവെച്ച് ഈ മഹാനായ എഴുത്തുകാരൻ കാലയവനികക്കുള്ളിൽ മറഞ്ഞു. അദ്ദേഹത്തിന്റെ ജീവിതകഥയാണ് ‘ഒരു സങ്കീർത്തനം പോലെ’. തിരുവനന്തപുരം തമലത്താണ് പെരുമ്പടവം ശ്രീധരൻ ഇപ്പോൾ താമസിക്കുന്നത്.
പ്രധാന കൃതികള്‍ : അഭയം, അഷ്ടപദി, അന്തിവെയിലിലെ പൊന്ന്, ആയില്യം, സൂര്യദാഹം, ഒറ്റച്ചിലമ്പ്, ആരണ്യഗീതം, ഗ്രീഷ്മ ജ്വാലകള്‍, കാല്‍വരിയിലേയ്ക്ക് വീണ്ടും, ഇടത്താവളം, അര്‍ക്കവും ഇളവെയിലും, മേഘച്ഛായ, ഏഴാംവാതില്‍, നിന്റെ കൂടാരത്തിനരികെ, വാള്‍മുനയില്‍ വച്ച മനസ്, എന്റെ ഹൃദയത്തിന്റെ ഉടമ, അരൂപിയുടെ മൂന്നാം പ്രാവ്, നാരായണം, പൊന്‍പറകൊണ്ട് സ്‌നേഹമളന്ന്, ദൂരങ്ങള്‍ കടന്ന്, തേവാരം, പകല്‍പൂരം, കൃപാനിധിയുടെ കൊട്ടാരം, ഇലത്തുമ്പുകളിലെ മഴ, അസ്തമയത്തിന്റെ കടല്‍, ഗോപുരത്തിനു താഴെ, പിന്നെയും പൂക്കുന്ന കാട്, ഇരുട്ടില്‍ പറക്കുന്ന പക്ഷി, പ്രദക്ഷിണ വഴി, തൃഷ്ണ, സ്മൃതി, ദൈവത്തിന്റെ കാട്ടിലെ ഒരില, ശംഖുമുദ്രയുള്ള വാള്‍, ബോധിവൃക്ഷം, കടല്‍ക്കരയിലെ വീട്, ഹൃദയരേഖ, ഒറ്റശിഖരത്തിന്റെ മരം, ഡിസംബര്‍, ഒരു കീറ് ആകാശം, സ്‌നേഹത്തിന്റേയും മരണത്തിന്റേയും അതിര്.