മൗറീഷ്യസിലും ശ്രീലങ്കയിലും യുപിഐ സേവനം

At Malayalam
1 Min Read

ഫ്രാൻസിന് പിന്നാലെ ശ്രീലങ്കയിലും മൗറീഷ്യസിലും യൂണിഫൈഡ് പേയ്‌മെന്‍റ് ഇന്‍റര്‍ഫേസ് (യുപിഐ) സേവനങ്ങളും മൗറീഷ്യസില്‍ റുപേ കാര്‍ഡ് സേവനങ്ങളും ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. പ്രധാനമന്ത്രി നരേന്ദ്ര മോദി, ശ്രീലങ്കന്‍ പ്രസിഡന്‍റ് റനില്‍ വിക്രമസിംഗെ, മൗറീഷ്യസ് പ്രധാനമന്ത്രി പ്രവിന്ദ് ജുഗ്നൗത്ത് എന്നിവര്‍ യുപിഐ സേവനങ്ങളുടെ ലോഞ്ചിംഗിന് വീഡിയോ കോൺഫറൻസിലൂടെ പങ്കെടുക്കുമെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു.

ശ്രീലങ്കയിലേക്കും മൗറീഷ്യസിലേക്കും യാത്ര ചെയ്യുന്ന ഇന്ത്യന്‍ പൗരന്മാര്‍ക്കും ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്ന മൗറീഷ്യസ് പൗരന്മാര്‍ക്കും ഡിജിറ്റൽ പേയ്‌മെൻ്റ് സേവനങ്ങള്‍ ലഭ്യമാക്കാന്‍ ഈ പദ്ധതി സഹായിക്കും. മൗറീഷ്യസിലെ റുപേ സംവിധാനത്തെ അടിസ്ഥാനമാക്കി കാര്‍ഡുകള്‍ നല്‍കാനും ഇന്ത്യയിലും മൗറീഷ്യസിലുമുള്ള സെറ്റില്‍മെന്‍റുകള്‍ക്ക് റുപേ കാര്‍ഡ് ഉപയോഗിക്കാനും മൗറീഷ്യസിലെ റുപേ കാര്‍ഡ് സേവനങ്ങളുടെ വിപുലീകരണവും സാധ്യമാകും.

Share This Article
Leave a comment