ഹെൽത്ത് പോഡ്കാസ്റ്റുമായി സാമന്ത

At Malayalam
1 Min Read

ഒരു ഇടവേളയ്ക്ക് ശേഷം താൻ വീണ്ടും തൊഴിൽരംഗത്തേക്ക് മടങ്ങിവരുന്നുവെന്ന് പ്രഖ്യാപിച്ച് നടി സാമന്ത റൂത്ത് പ്രഭു. ഇത്തവണ പോഡ്കാസ്റ്റിലൂടെയാണ് നടിയുടെ തിരിച്ചുവരവ്. തൻ്റെ സുഹൃത്തിനൊപ്പം ഹെൽത്ത് പോഡ്കാസ്റ്റ് ചെയ്യാൻ പോകുന്നുവെന്ന് സാമന്ത സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. അടുത്ത ആഴ്ച പോഡ്കാസ്റ്റ് പുറത്തിറങ്ങുമെന്നും എല്ലാവർക്കുമത് ഉപകാരപ്രദമാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സാമന്ത കൂട്ടിച്ചേർത്തു.

‘സിറ്റഡൽ’ എന്ന വെബ് സിരീസിന് ശേഷം, ചില ആരോഗ്യ പ്രശനങ്ങൾ കാരണം ഏഴ് മാസം താരം ഇടവേള എടുത്തിരുന്നു. പേശികളെ ബാധിക്കുന്ന മയോസൈറ്റിസ് രോഗത്തിന്റെ പിടിയിലാണെന്ന് സാമന്ത നേരത്തെ അറിയിച്ചിരുന്നു. എല്ലുകൾക്ക് ബലക്ഷയവും ശരീരത്തിന് വേദനയും അനുഭവപ്പെടുന്ന രോഗമാണ് മയോസൈറ്റിസ്. ശരീരത്തിന്റെ രോഗപ്രതിരോധ ശേഷിയെ ബാധിക്കുന്ന അസുഖമാണിത്.

Share This Article
Leave a comment