കളിക്കുന്നതിനിടെ കിണറ്റിൽ വീണ ആറാം ക്ലാസുകാരനെ രക്ഷിച്ച് സൈനികൻ. തിരുവനന്തപുരം ശംഖുമുഖം ബീച്ചിനോട് ചേർന്ന പാർക്കിൽ കളിക്കുന്നതിനിടെയാണ് അബദ്ധത്തിൽ മൂടിയില്ലാ കിണറ്റിലേക്ക് കുട്ടി വീണത്. സ്കൂളിൽ നിന്നും വിനോദയാത്രയ്ക്ക് വന്നതാണ് കുട്ടി. സമീപത്തുണ്ടായിരുന്ന സൈനികൻ പത്തനംതിട്ട സ്വദേശി അർജുനാണ് കുട്ടിയെ രക്ഷപെടുത്തിയത്. കുട്ടിക്ക് സാരമായ പരിക്കുകളില്ല. നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.