ദി സീക്രട്ട് – എസ് എൻ സ്വാമിയുടെ ആദ്യ സംവിധാനം

At Malayalam
0 Min Read

പ്രശസ്ത തിരക്കഥാകൃത്ത്എസ്.എൻ.സ്വാമി ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദി സീക്രട്ട്. മമ്മുട്ടിയാണ് ഈ ചിത്രത്തിൻ്റെ പേര് അനൗൺസ് ചെയ്തത്.കൊച്ചിയിലെ രാമവർമ്മ ക്ലബ്ബിൽ നടന്ന പരിപാടിയിലാണ് ചിത്രത്തിൻ്റെ പേര് പ്രകാശനം ചെയ്തത്. കൊച്ചി, പാലക്കാട്, പൊള്ളാച്ചി, പഴനി, തഞ്ചാവൂർ എന്നിവിടങ്ങളിലാണ് ചിത്രീകരണം.

ലഷ്മി പാർവ്വതി ഫിലിംസിൻ്റെ ബാനറിൽ രാജേന്ദ്രപ്രസാദാണ് ചിത്രം നിർമ്മിക്കുന്നത്.ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ അപർണ്ണാ ദാസാണ് നായിക. രൺജി പണിക്കർ, രഞ്ജിത്ത്, ഗ്രിഗറി, സ്മിനു സിജോ, ആർദ്ര എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

സംഗീതം – ജെയ്ക്ക് ബിജോയ്സ്,ഛായാഗ്രഹണം – ജാക്സൺ ജോൺസൺ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment