സർക്കാർ ജില്ലാ ആശുപത്രിയിൽ വെച്ച് ഇൻസ്റ്റഗ്രാം റീൽസ് ഷൂട്ട് ചെയ്ത 38 മെഡിക്കൽ വിദ്യാർത്ഥികൾക്ക് സസ്‌പെൻഷൻ. കർണാടകയിലെ ഗഡാഗ് ജില്ലാ ആശുപത്രിയിലാണ് സംഭവം നടന്നത്.
ആശുപത്രി പരിസരത്ത് വെച്ച് വിദ്യാർത്ഥികൾ ഷൂട്ട് ചെയ്ത ഇൻസ്റ്റഗ്രാം റീൽ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇക്കാര്യം ഗഡാഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഡയറക്ടറുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിദ്യാർത്ഥികൾക്കെതിരെ നടപടിയെടുത്തത്.
ആശുപത്രിയിലെത്തിയ രോഗികൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ വിദ്യാർത്ഥികളെ ഉടൻ സസ്‌പെൻഡ് ചെയ്യണമെന്ന് ഡയറക്ടർ ആവശ്യപ്പെടുകയായിരുന്നു. എംബിബിഎസ് പൂർത്തിയാക്കി ഗഡാഗ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസിൽ ഹൗസ് സർജൻസി ചെയ്ത് വരികയായിരുന്ന 38 വിദ്യാർത്ഥികളെയാണ് സസ്‌പെൻഡ് ചെയ്തത്.