പാമ്പുകടിയേറ്റ് രണ്ട് വയസ്സുകാരൻ മരിച്ചു

At Malayalam
0 Min Read

മലപ്പുറം പുളിക്കലിൽ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കെ പാമ്പുകടിയേറ്റ് കുട്ടി മരിച്ചു. വലിയപറമ്പ് ചെറുമുറ്റം ഇരുമ്പൻ തറക്കൽ ജംഷിയയുടേയും പെരിന്തൽമണ്ണ തൂത കണ്ടപ്പാടി സുഹൈലിന്റേയും മകൻ മുഹമ്മദ് ഉമ്മർ (2) ആണ് മരിച്ചത്. കൊണ്ടോട്ടിയിൽ കുട്ടിയുടെ മാതാവിന്റെ വീട്ടിൽവെച്ചാണ് സംഭവം.

വ്യാഴാഴ്ച രാവിലെ വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരിക്കുന്ന കുട്ടിയുടെ നിലവിളികേട്ടാണ് വീട്ടുകാർ ഓടിയെത്തി. ദേഹം പരിശോധിച്ചപ്പോൾ പാമ്പുകടിയേറ്റതാണെന്ന് മനസിലായി. കുഞ്ഞിനെ ആദ്യം കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പിന്നീട് വിദഗ്‌ധ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Share This Article
Leave a comment