കിണർ വെളളത്തിന് പച്ചനിറവും ദുർഗന്ധവും

At Malayalam
1 Min Read

കോട്ടയത്ത് കിണറുകളിലെ വെള്ളത്തിന് പച്ചനിറവും ദുർഗന്ധവും. വിജയപുരം പഞ്ചായത്തിലെ കിണറുകളിലാണ് കടുംപച്ച നിറത്തിലുള്ള വെള്ളം കണ്ടെത്തിയത്. നിറത്തിനൊപ്പം ദുർഗന്ധവുമുണ്ട്. ആരോഗ്യവിഭാഗം പരിശോധനയ്ക്കായി വെള്ളം ശേഖരിച്ചു. വിജയപുരം പഞ്ചായത്തിലെ 13-ാം വാർഡിലെ ആറു കിണറുകളിലാണ് പച്ച നിറത്തിലുള്ള വെള്ളം കണ്ടെത്തിയത്. ഇന്നലെ കടുംപച്ച നിറത്തിലായിരുന്ന വെള്ളം ഇന്ന് ഇളം പച്ചനിറത്തിലായി. നിറവ്യത്യാസത്തിനൊപ്പം ദുർഗന്ധവുമുണ്ട്. കിണറിലെ ജലനിരപ്പ് ഉയരുകയും ചെയ്തു.

പ്രശ്നബാധിത മേഖലകളിൽ ശുദ്ധജലം ലഭ്യമാക്കാൻ പഞ്ചായത്ത് അധികൃതർ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്. ഉയർന്ന പ്രദേശമായതിനാൽ മാലിന്യം കലാരാനുള്ള സാധ്യതയില്ലെന്ന് നാട്ടുകാർ പറയുന്നു. ഇതു സംബന്ധിച്ച് അറിയിപ്പ് ഉണ്ടാകുന്നതുവരെ ഈ കിണറുകളിലെ വെള്ളം ഉപയോഗിക്കരുതെന്ന് പഞ്ചായത്ത് ജനങ്ങൾക്ക് അറിയിപ്പ് നൽകിയിട്ടുണ്ട്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment