വന്ദേഭാരതിന് കല്ലെറിഞ്ഞ കുട്ടികൾ കസ്റ്റഡിയിൽ

At Malayalam
0 Min Read

വന്ദേഭാരതിന് കല്ലെറിഞ്ഞ സംഭവത്തിൽ 6 കുട്ടികളെ തിരുനെൽവേലിയിൽ കസ്റ്റഡിയിലെടുത്തു. ചെന്നൈ-തിരുനെൽവേലി വന്ദേഭാരതിനു നേരെ കഴിഞ്ഞ ഞായാറാഴ്ചയായിരുന്നു കല്ലേറുണ്ടായത്. നരൈക്കിണറിനും ഗംഗൈകൊണ്ടനും ഇടയിലുള്ള കാടുപിടിച്ച പ്രദേശത്തു നിന്നാണ് കല്ലേറുണ്ടായതെന്ന് സിസിടിവി കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. ഇതിൽ നിന്നാണ് കല്ലെറിഞ്ഞെന്നു സംശയിക്കുന്ന കുട്ടികളെ തിരിച്ചറിഞ്ഞത്. കല്ലേറിൽ ആറ് കോച്ചുകളുടെ ചില്ലുകൾ തകർന്നിരുന്നു. കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യുകയാണെന്ന് അന്വേഷണ സംഘം പറഞ്ഞു.

Share This Article
Leave a comment