കുവൈത്തിൽ വൻ മദ്യവേട്ട .ഷുവൈക്ക് തുറമുഖത്ത്, മറ്റൊരു രാജ്യത്ത് നിന്നുള്ള കയറ്റുമതി സാധനങ്ങൾക്കിടയിൽ ഒളിപ്പിച്ച 13,422 കുപ്പി വിദേശ മദ്യക്കുപ്പുകളാണ് അധികൃതർ പിടിച്ചെടുത്തത്.
ഷുവൈഖ് തുറമുഖത്തു സമീപകാലത്ത് പിടികൂടുന്ന ഇറക്കുമതി ചെയ്ത ഏറ്റവും വലിയ മദ്യ ശേഖരമായി ഇത് കണക്കാക്കപ്പെടുന്നു. മൊത്തം ഒരു മില്യൺ കുവൈറ്റ് ദിനാർ വിലവരുന്നതാണ് പിടി കൂടിയ മദ്യം. ഫർണിച്ചറാണെന്ന രീതിയിൽ കയറ്റുമതി ചെയ്തയച്ച മദ്യമാണ് തുറമുഖത്ത് നടത്തിയ പരിശോധനയിൽ പിടി കൂടിയത് . മൂന്നു പേർ ആണ് ഇതുമായി ബന്ധപ്പെട്ട് പിടിയിലായത്. പിടിച്ചെടുത്ത മദ്യം നിയമനടപടികൾ സ്വീകരിക്കുന്നതിനായി തുറമുഖ അധികൃതർ അധികാരികൾക്ക് കൈമാറി.