ഇന്ത്യയിൽ 96.88 കോടി വോട്ടർമാർ

At Malayalam
1 Min Read

ലോക്സഭ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ രാജ്യത്ത് രജിസ്റ്റർ ചെയ്തിട്ടുള്ള വോട്ടർമാരുടെ കണക്കുകൾ പുറത്തുവിട്ട് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ. 96.88 കോടി വോട്ടർമാരാണ് ഇത്തവണ വോട്ട് ചെയ്യുക. തെരഞ്ഞെടുപ്പ് പ്രഖ്യാപന നടപടിയുടെ ഭാ​ഗമായാണ് കണക്ക് പുറത്തുവിട്ടത്. കഴിഞ്ഞ തവണത്തേക്കാൾ 7.2 കോടി വോട്ടർമാരുടെ വർധനവാണ് ഇത്തവണ ഉണ്ടായിരിക്കുന്നത്.

49.71 കോടി പുരുഷ വോട്ടർമാരും 47.15 കോടി സ്ത്രീ വോട്ടർമാരുമാണ് ഇത്തവണ വോട്ട് ചെയ്യുക. 48,000 പേർ ട്രാൻസ്ജൻഡർ വിഭാഗത്തിൽ നിന്നുണ്ട്. 18-19 വയസിനിടിയുള്ളവരായി 1.84 കോടി വോട്ടർമാരും 20-29 ഇടയിലുള്ളവരായി 19.74 കോടി വോട്ടർമാരും 80 കഴിഞ്ഞവരിൽ 1.85 കോടി പൗരന്മാരും വോട്ടർ പട്ടികയിൽ ഇടം നേടിയിട്ടുണ്ട്. ആകെ വോട്ടർമാരിൽ പുരുഷ വോട്ടർമാരാണ് കൂടുതലുള്ളത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment