കുവൈറ്റ് ഫാമിലി വീസ ഒരു മാസത്തേക്ക് ചുരുക്കും

At Malayalam
1 Min Read

കുവൈറ്റ് ഫാമിലി വിസിറ്റ് വീസ പുനഃസ്ഥാപിച്ചെങ്കിലും കാലാവധി 3 മാസത്തിൽ നിന്ന് ഒരു മാസമാക്കി കുറച്ചു. വീസ അപേക്ഷയ്ക്കൊപ്പം നൽകേണ്ട വിമാന ടിക്കറ്റിലെ മടക്ക യാത്രാ തീയതി കൂടി പരിശോധിച്ച് 30 ദിവസം എന്ന പരിധി ഉറപ്പാക്കിയാണ് വീസ അനുവദിക്കുന്നത്. 3 മാസ കാലാവധിയുള്ള ടിക്കറ്റ് നൽകിയവരുടെ അപേക്ഷ നിരസിച്ചു. എന്നാൽ, വിനോദ സഞ്ചാരികൾക്ക് 3 മാസത്തേക്കു വീസ ലഭിക്കുന്നുണ്ട്. വീസ അപേക്ഷ, പാസ്പോർട്ട്, സിവിൽ ഐഡി, റിലേഷൻഷിപ്, സാലറി സർട്ടിഫിക്കറ്റുകൾ, കുവൈത്ത് ദേശീയ വിമാന കമ്പനിയിൽ യാത്ര ചെയ്യുന്ന ഒരു മാസ കാലാവധിയുള്ള മടക്ക യാത്രാ ടിക്കറ്റ്, സന്ദർശക വീസ താമസ വീസയാക്കില്ലെന്ന സത്യവാങ്മൂലം എന്നിവ സഹിതം അപേക്ഷിക്കുന്നവർക്ക് കാലതാസമമില്ലാതെ വീസ ലഭിക്കുന്നുണ്ട്.

Share This Article
Leave a comment