കാൻസർ പ്രതിരോധ കുത്തിവയ്പ്

At Malayalam
1 Min Read

ഗർഭാശയമുഖ കാൻസർ നിർമ്മാർജ്ജനത്തിന്റെ ഭാഗമായി ഹയർസെക്കൻഡറി ക്ലാസുകളിലെ പെൺകുട്ടികൾക്ക് ഹ്യൂമൺ പാപ്പിലോമ വൈറസ് (എച്ച്.പി.വി) വാക്‌സിനേഷൻ സൗജന്യമായി നൽകും. ആരോഗ്യ, വിദ്യാഭ്യാസ, തദ്ദേശ വകുപ്പുകൾ സംയുക്തമായാണ് നടപ്പാക്കുന്നത്. സ്തനാർബുദം കഴിഞ്ഞാൽ കേരളത്തിൽ സ്ത്രീകളിൽ കൂടുതൽ കാണപ്പെടുന്നത് ഗർഭാശയമുഖ കാൻസറാണ്.

ആദ്യം ആലപ്പുഴ, വയനാട് ജില്ലകളിലാണ് വാക്സിനേഷൻ. സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ എച്ച്.പി.വി വാക്‌സിനാണ് വിപണിയിൽ ഏറ്റവും വിലക്കുറവ്. ഒരു ഡോസിന് രണ്ടായിരം രൂപ. ഇതാകും നൽകുക.

വിദേശരാജ്യങ്ങളിൽ ഒൻപത് വയസു മുതൽ ഈ വാക്‌സിൻ നൽകുന്നുണ്ട്. ഗർഭാശയമുഖ കാൻസറിന് കാരണമാകുന്ന വൈറസ് ശരീരത്തിലെത്തി കുറഞ്ഞത് അഞ്ചുവർഷം കഴിഞ്ഞാവും ലക്ഷണങ്ങൾ പ്രകടമാക്കുക. അതിനാൽ വ്യക്തി ലൈംഗിക ബന്ധം ആരംഭിക്കും മുമ്പ് വാക്‌സിൻ എടുത്താലേ ആന്റിബോഡികൾ പ്രതിരോധം തീർക്കൂ.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment