റെയിൽവേ സ്റ്റേഷനിൽ യുവാവ് ആത്മഹതയ്ക്ക് ശ്രമിച്ചു. പാലക്കാട് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. രണ്ടാം നമ്പർ പ്ലാറ്റ്ഫോമിലെ നടപ്പാതയോടു ചേർന്നുള്ള കമ്പിയിൽ തൂങ്ങിമരിക്കാനായിരുന്നു ശ്രമം. സംഭവം ശ്രദ്ധയിൽപ്പെട്ടതോടെ ആളുകൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. ആർപിഎഫും അഗ്‌നിരക്ഷാ സേനയും ചേർന്നാണ് ഇയാളെ രക്ഷപ്പെടുത്തി.യുവാവിനെ ആരോഗ്യ പരിശോധനയ്‌ക്കായി പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. മരിക്കാൻ ശ്രമിച്ച യുവാവിനെ തിരിച്ചറിഞ്ഞിട്ടില്ല. ആത്മഹത്യാ ശ്രമം നടത്താനുള്ള കാരണവും വ്യക്തമല്ല.