രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയ ശേഷമുള്ള നാലാമത് പട്ടയമേളയുടെ സംസ്ഥാനതല ഉദ്ഘാടനം 22ന് തൃശൂരിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. എല്ലാ ജില്ലകളിലുമായി 30,000 പട്ടയങ്ങളാണ് വിതരണം ചെയ്യുന്നത്. ഇതോടെ രണ്ടരവർഷം കൊണ്ട് വിതരണം ചെയ്ത പട്ടയങ്ങൾ 1.5 ലക്ഷം കവിയും. തൃശൂരിൽ ഉദ്ഘാടനം നടക്കുന്ന സമയത്ത് തന്നെ മറ്രുജില്ലകളിലും പട്ടയവിതരണം നടക്കും. പാലക്കാട്ടാണ് കൂടുതൽ- 6100. രണ്ടാം സ്ഥാനത്ത് മലപ്പുറം-5000. കുറവ് പത്തനംതിട്ടയിൽ- നൂറിൽ താഴെ. സർക്കാരിന്റെ കാലാവധി പൂർത്തിയാകുമ്പോഴേക്ക് നാലു ലക്ഷം പട്ടയങ്ങൾ നൽകുകയാണ് ലക്ഷ്യം. കഴിഞ്ഞ മൂന്ന് പട്ടയമേളകളിലായി 1,22,000 പട്ടയങ്ങളാണ് നൽകിയത്. കഴിഞ്ഞ സർക്കാർ അഞ്ചുവർഷം കൊണ്ട് 1,77,000 പട്ടയങ്ങളാണ് വിതരണം ചെയ്തത്.
നാലാം പട്ടയമേള 22ന്
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
