ചാവക്കാട് ലോറിയില്‍ കൊണ്ടുപോവുകയായിരുന്ന ആനയ്ക്ക് അപകടത്തില്‍ പരിക്കേറ്റു. എതിരെ വന്ന ലോറിയിടിച്ച് ആനയുടെ കൊമ്പ് അറ്റുപ്പോയി. കുളക്കാടന്‍ കുട്ടികൃഷ്ണന്‍ എന്ന കൊമ്പനാണ് പരുക്കേറ്റത്. ഇടത്തേ കൊമ്പ് പൂർണമായി അറ്റുവീഴുകയും വലത്തേ കൊമ്പ് പൊട്ടിപോവുകയും ചെയ്തു. ഇന്ന് പുലർച്ചെയോടെയാണ് അപകടം നടന്നത്. അപകടത്തിന് പിന്നാലെ ലോറി നിര്‍ത്താതെ പോയി. തൃശൂരില്‍നിന്നുള്ള ഡോക്ടര്‍മാരെത്തി ആനയ്ക്ക് പ്രാഥമിക ശുശ്രൂഷ നല്‍കി. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.