സോഷ്യൽ വർക്കറാവം, മികച്ച ശമ്പളം

At Malayalam
1 Min Read
Man Hand writing Job Vacancy with black marker on visual screen. Isolated on background. Business, technology, internet concept. Stock Photo

തിരുവനന്തപുരം പുലയനാർകോട്ട സർക്കാർ കെയർ ഹോമിലും പൂജപ്പുരയിലെ സ്ത്രീകൾക്കുള്ള വയോജന പകൽ പരിപാലന കേന്ദ്രത്തിലും സോഷ്യൽ വർക്കർമാരെ നിയമിക്കുന്നതിന് വാക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. സോഷ്യൽ വർക്കിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദാനന്തര ബിരുദമാണ് യോഗ്യത.

സർക്കാർ, സർക്കാരിതര സ്ഥാപനങ്ങളിൽ സോഷ്യൽ വർക്കർ തസ്തികയിൽ രണ്ടു വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം ഉണ്ടായിരിക്കണം. സർട്ടിഫൈഡ് കൗൺസിലിംഗ് കോഴ്സ് പാസ്സായവർക്കും സർക്കാർ, സാമൂഹ്യനീതി വകുപ്പിന്റെ വയോജന മേഖലയുമായി ബന്ധപ്പെട്ട പ്രോജക്റ്റുകളിൽ ജോലി ചെയ്ത് പരിചയമുള്ളവർക്കും മുൻഗണന.

പ്രായപരിധി 25നും 45 നും ഇടയിൽ.പ്രതിമാസം 25,000/- രൂപയ്ക്ക് ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം.താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 12 ന് രാവിലെ 10.30 -ന് പൂജപ്പുരയിലെ ജില്ലാ സാമീഹ്യനീതി ഓഫീസിൽ നടക്കുന്ന വാക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാൻ അസ്സൽ രേഖകളുമായി ഹാജരാകേണ്ടതാണന്ന് ജില്ലാ സാമൂഹ്യ നീതി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471- 2343241

Share This Article
Leave a comment