എം. വിൻസെന്റ് എം.എൽ.എയുടെ കാർ കരമന-കളിയിക്കാവിള പാതയിൽ പ്രാവച്ചമ്പലത്തിന് സമീപം ഡിവൈഡറിൽ ഇടിച്ചു കയറിയുണ്ടായ അപകടത്തിൽ എം.എൽ.എയ്ക്കും കൂടെയുണ്ടായിരുന്നയാൾക്കും പരിക്കേറ്റു. ഇന്ന് പുലർച്ചയാണ് അപകടം.
കോവളം നിയോജക മണ്ഡലം എം.എൽ.എ.യാണ് എം. വിൻസെന്റ്. ബാലരാമപുരത്തെ വീട്ടിൽനിന്ന് റെയിൽവേ സ്റ്റേഷനിലേയ്ക്ക് പോകുംവഴിയാണ് അപകടം. സ്കൂട്ടർ യാത്രക്കാരനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ കാർ നിയന്ത്രണം വിടുകയായിരുന്നു.
നിസ്സാര പരിക്കേറ്റ എം.എൽ.എ.യേയും കൂടെണ്ടായിരുന്നയാളെയും പോലീസ് ബാലരാമപുരത്തെ സ്വകാര്യ ആശുപത്രിയിലേയ്ക്ക് മാറ്റി.