ജോലി നേടാം, സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ്

At Malayalam
1 Min Read

കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന്റെ കീഴിൽ തിരുവനന്തപുരത്ത് തൈക്കാട് പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം ഒരു സ്വകാര്യ സ്ഥാപനവുമായി യോജിച്ച് പട്ടികജാതി/ വർഗത്തിൽപ്പെട്ട യുവതീയുവാക്കൾക്കു വേണ്ടി 2024 ഫെബ്രുവരി 15ന് സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ഒഴിവുസംബന്ധമായ വിവരങ്ങൾക്ക് “National Career Service Centre for SC/STs, Trivandrum” എന്ന ഫേയ്സ്ബുക്ക് പേജ് സന്ദർശിക്കുക. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ഫെബ്രുവരി 13ന് വൈകിട്ട് 5 മണിക്ക് മുമ്പായി https://forms.gle/JtDuBd1ZTYsdRmoB8 എന്ന ഗൂഗിൾ ലിങ്ക് വഴി രജിസ്റ്റർ ചെയ്യേണ്ടതാണ്. അതിനുശേഷം ബയോഡേറ്റായും അവരവരുടെ വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്സ് എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ഫെബ്രുവരി 15ന് രാവിലെ 10 മണിക്ക് “National Career Service Centre for SC/STs, Behind Govt. Music College, Thycaud, Trivandrum” എന്ന സ്ഥാപനത്തിൽ ഇന്റർവ്യൂവിന് നേരിട്ട് ഹാജരാകേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് 0471-2332113

Share This Article
Leave a comment