കണ്ണൂർ ജില്ലയിലെ ഒരു സര്‍ക്കാര്‍ സ്ഥാപനത്തില്‍ ക്ലാര്‍ക്ക് ടൈപ്പിസ്റ്റ് തസ്തികയില്‍ വിമുക്ത ഭടന്മാര്‍ക്കായി (പട്ടികജാതി/പട്ടികവര്‍ഗം) സംവരണം ചെയ്ത ഒരു താല്‍ക്കാലിക ഒഴിവുണ്ട്.
എസ് എസ് എല്‍ സി, കെ ജി ടി ഇ ടൈപ്പ്റൈറ്റിങ് മലയാളം, ഇംഗ്ലീഷ് ലോവര്‍, കമ്പ്യൂട്ടര്‍ വേര്‍ഡ്പ്രൊസസിങ്/ തത്തുല്യം അല്ലെങ്കില്‍ പ്രതിരോധ സര്‍വീസില്‍ ക്ലര്‍ക്കായി 15 വര്‍ഷത്തെ പ്രവൃത്തി പരിചയം എന്നിവയാണ് യോഗ്യത. പ്രായം 2022 ജനുവരി ഒന്നിന് 18നും 41നും ഇടയില്‍. യോഗ്യരായവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അതാത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ ഫെബ്രുവരി 17നകം പേര് രജിസ്റ്റര്‍ ചെയ്യണം.