പാൻകാർഡ് ആധാറുമായി ബന്ധിപ്പിക്കണെമെന്ന നിർദേശത്തിന് ശേഷവും നടപടി പൂർത്തിയാക്കാത്ത ആളുകളിൽ നിന്ന് 600 കോടി രുപ പഴയീടാക്കിയെന്ന് സർക്കാർ. 11. 48 കോടി പെർമനൻ്റ് അക്കൗണ്ട് നമ്പറുകൾ ഇപ്പോഴും ബയോമെട്രിക് ഐഡൻ്റിറ്റിയുമായി ബന്ധിപ്പിച്ചിട്ടില്ലെന്നും സർക്കാർ തിങ്കളാഴ്ച പാർലമെൻ്റിനെ അറിയിച്ചു.
2024 ജനുവരി 29 വരെ, ഒഴിവാക്കപ്പെട്ട വിഭാഗങ്ങൾ ഒഴികെ ആധാറുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത പാനുകളുടെ എണ്ണം 11.48 കോടിയാണെന്ന്, ധനകാര്യ സഹമന്ത്രി പങ്കജ് ചൗധരി ലോക്‌സഭയിൽ രേഖാമൂലം നൽകിയ മറുപടിയിൽ പറഞ്ഞു.