5 തസ്തികകളിൽ താൽക്കാലിക ഒഴിവ്

At Malayalam
1 Min Read
Man Hand writing Job Vacancy with black marker on visual screen. Isolated on background. Business, technology, internet concept. Stock Photo

കോട്ടയം ജില്ലയിലെ വൈക്കം താലൂക്ക് ഹെഡ് ക്വാർട്ടേഴ്സ് ആശുപത്രിയിൽ റേഡിയോളജിസ്റ്റ്, ഡയാലിസിസ് ടെക്നീഷ്യൻ, ഡയാലിസിസ് സ്റ്റാഫ് നഴ്സ്, ഒ.റ്റി ടെക്നീഷ്യൻ, റേഡിയോഗ്രാഫർ എന്നീ തസ്തികകളിൽ താൽക്കാലിക നിയമനത്തിനായി ഫെബ്രുവരി എട്ടിന് വോക്-ഇൻ-ഇന്റർവ്യൂ നടത്തും. 179 ദിവസത്തേക്കാണ് നിയമനം. എം.ബി.ബി.എസ്., എം.ഡി./ഡിപ്ലോമ/റേഡിയോളജിയിൽ ഡി.എൻ.ബി.യാണ് റേഡിയോളജിസ്റ്റിന്റെ യോഗ്യത. ഡയാലിസിസ് സ്റ്റാഫ് നഴ്‌സ് യോഗ്യത: പ്ലസ് ടു, ഡയാലിസിസ് ടെക്‌നീഷ്യൻ കോഴ്‌സ് ഡിഗ്രി/ഡിപ്ലോമ. പ്ലസ്ടുവും റേഡിയോളജിയിൽ ഡിപ്ലോമയുമാണ് റേഡിയോഗ്രാഫറിന്റെ യോഗ്യത. ഒ.റ്റി. ടെക്‌നീഷ്യൻ യോഗ്യത: പ്ലസ് ടു, ഓപ്പറേഷൻ തീയേറ്റർ ടെക്‌നോളജിയിൽ ഡിപ്ലോമ.

പ്രായപരിധി 40 വയസ്. താൽപര്യമുള്ളവർ ഫെബ്രുവരി എട്ടിന് രാവിലെ 10ന് വൈക്കം അമ്മയും കുഞ്ഞും ആശുപത്രി ട്രെയിനിങ് ഹാളിൽ നടക്കുന്ന വോക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കണം. പി.എസ്.സി നിഷ്‌കർഷിക്കുന്ന യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം എത്തണം. വൈക്കം നഗരസഭാ പരിധിയിൽ താമസിക്കുന്നവർക്കും സർക്കാർ മേഖലയിൽ പ്രവൃത്തിപരിചയമുള്ളവർക്കും മുൻഗണന. ഫോൺ: 04829 216361. 

Share This Article
Leave a comment