നോക്കിയ നിർത്തുന്നു? വിശദീകരണവുമായി എച്ച്എംഡി

At Malayalam
1 Min Read

നോക്കിയ എന്ന ബ്രാന്‍ഡ് വീണ്ടും അവസാനിക്കാന്‍ പോവുന്നു എന്ന വാര്‍ത്തകള്‍ സാങ്കേതിക രംഗത്ത് വലിയ ചര്‍ച്ചയായിട്ടുണ്ട്. നോക്കിയ ബ്രാന്‍ഡിലുള്ള ഫോണുകള്‍ ഇനി വിപണിയില്‍ ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇതിന് വിശദീകരണവുമായെത്തിയിരിക്കുകയാണ് കമ്പനി.

എച്ച്എംഡി ഗ്ലോബല്‍ എന്ന സ്ഥാപനത്തിനാണ് നോക്കിയ ബ്രാന്‍ഡിലുള്ള ഫോണുകള്‍ നിര്‍മിക്കാനുള്ള അവകാശം. കമ്പനി ഇപ്പോള്‍ എച്ച്എംഡി എന്ന ബ്രാന്‍ഡില്‍ തന്നെ ഫോണുകള്‍ പുറത്തിറക്കാന്‍ പോവുകയാണ്. പുതിയ നീക്കങ്ങളുടെ ഭാഗമായി നോക്കിയ മൊബൈല്‍ വെബ്‌സൈറ്റ്, എച്ച്എംഡി ഗ്ലോബല്‍ എന്ന പേരില്‍ റീബ്രാന്‍ഡ് ചെയ്യാനൊരുങ്ങുകയാണ് കമ്പനി.ഇതാണ് നോക്കിയ എന്ന ബ്രാന്‍ഡ് വിസ്മൃതിയിലേക്ക് പോവുകയാണെന്ന പ്രചാരണത്തിനിടയാക്കിയത്.

- Advertisement -

എന്നാല്‍ ഈ വാര്‍ത്തകള്‍ നിഷേധിക്കുകയാണ് കമ്പനി. നോക്കിയ ഫോണുകള്‍ തുടര്‍ന്നും വിപണിയില്‍ ലഭിക്കുമെന്ന് എച്ച്എംഡി ഗ്ലോബല്‍ പറയുന്നു. ഭാവിയില്‍ പുതിയ നോക്കിയ ഫോണുകള്‍ പുറത്തിറക്കുകയും ചെയ്യും. ഒരു മള്‍ട്ടി ബ്രാന്‍ഡ് നയമാണ് തങ്ങള്‍ അവതരിപ്പിക്കുന്നത് എന്ന് എച്ച്എംഡി ഗ്ലോബല്‍ പ്രസ്താവനയില്‍ പറയുന്നു.

ഒരു ബ്രാന്‍ഡിന്റെ ലൈസന്‍സ് ഉടമ എന്ന നിലയില്‍ നിന്ന് പുറത്തേക്ക് സഞ്ചരിക്കുകയാണ് എച്ച്എംഡി ഗ്ലോബല്‍. മള്‍ട്ടി ബ്രാന്‍ഡ് നയത്തിന്റെ ഭാഗമായി എച്ച്എംഡിയ്ക്ക് സ്വന്തം ബ്രാന്‍ഡിന്റെ പേരില്‍ തന്നെ ഫോണുകള്‍ അവതരിപ്പിക്കാന്‍ സാധിക്കും. നോക്കിയയ്ക്ക് വിപണിയില്‍ വലിയ നൊസ്റ്റാള്‍ജിയ മൂല്യം ഉണ്ടെങ്കിലും വളര്‍ച്ചയുടെ അടുത്ത ഘട്ടം എന്ന നിലയിലാണ് രണ്ട് ബ്രാന്‍ഡുകളായി മാറാന്‍ കമ്പനി തീരുമാനിച്ചത്. വിപണിയിലെ മാറ്റങ്ങള്‍ക്കനുസരിച്ച് എച്ച്എംഡി സജീവമായ ഇടപെടല്‍ നടത്തിയാല്‍ മാത്രമെ നോക്കിയ എന്ന ബ്രാന്‍ഡിനും നിലനില്‍പ്പുള്ളൂ.

Share This Article
Leave a comment