വിജയ്‌യുടെ അവസാന ചിത്രം ആർക്കൊപ്പം?

At Malayalam
1 Min Read

തമിഴകത്തിന്റെ ദളപതി വിജയ് കഴിഞ്ഞ ദിവസമാണ് രാഷ്‍ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചത്. തമിഴക വെട്രി കഴകം എന്നാണ് താരത്തിന്റെ പാര്‍ട്ടിയുടെ പേര്. ദളപതി 69 പൂര്‍ത്തീകരിച്ചതിനു ശേഷം സിനിമയില്‍ നിന്ന് ഇടവേളയെടുക്കാനാണ് വിജയ് തീരുമാനിച്ചിരിക്കുന്നത് എന്നും റിപ്പോര്‍ട്ടുണ്ട്. ആരായിരിക്കും ദളപതി 69 സിനിമ സംവിധാനം ചെയ്യുക എന്നതാണ് ആരാധകര്‍ ചര്‍ച്ചയാക്കുന്നത്.

കാര്‍ത്തിക് സുബ്ബരാജ് ദളപതി 69 സംവിധാനം ചെയ്യും എന്നായിരുന്നു നേരത്തെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. എന്നാല്‍ അജിത്തിന്റെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായ എച്ച് വിനോദാകും വിജയ്‍യുടെ ദളപതി 69 ഒരുക്കുക എന്ന് ട്രേഡ് അനലിസ്റ്റുകളായ് സൗത്ത്‍വുഡ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഔദ്യോഗിക സ്ഥിരീകരണം ഉണ്ടായിട്ടില്ല. ദ ഗോട്ട് എന്ന ഒരു ചിത്രമാണ് വിജയ് നായകനായി നിലവില്‍ ചിത്രീകരിച്ചുകൊണ്ടിരിക്കുന്നത്.

- Advertisement -

സംവിധായകൻ വെങ്കട് പ്രഭുവിന്റെ പുതിയ ചിത്രത്തിനായി ഡി ഏജിംഗ് സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ദളപതി വിജയ്‍യെ ചെറുപ്പമാക്കുക എന്നും നേരത്തെ റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. കെ ചന്ദ്രുവും ഏഴിലരശ് ഗുണശേഖരനുമാണ് തിരക്കഥ എഴുതുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സിദ്ധാര്‍ഥയാണ്. യുവൻ ശങ്കര്‍ രാജയാണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.

ദളപതി വിജയ് നായകനായി ഒടുവിലെത്തിയ ചിത്രം ലിയോ വൻ ഹിറ്റായി മാറിയിരുന്നു. സംവിധായകൻ ലോകേഷ് കനകരാജിന്റെ പുതിയ ചിത്രത്തില്‍ വിജയ് നായകനായപ്പോള്‍ പ്രതീക്ഷയ്‍ക്കപ്പുറത്തെ വിജയം നേടുകയും തമിഴകത്തെ ഇൻഡസ്‍ട്രി ഹിറ്റാകുകയും പല കളക്ഷൻ റെക്കോര്‍ഡുകളും മറികടക്കുകയും ചെയ്‍തിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ആഗോളതലത്തില്‍ വിജയ്‍യുടെ ലിയോ ആകെ 620 കോടി രൂപയിലധികം നേടി എന്നാണ് ബോക്സ് ഓഫീസ് റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമായത്. പാര്‍ഥിപൻ എന്ന നായക കഥാപാത്രമായി ചിത്രത്തില്‍ ദളപതി വിജയ് നടൻ എന്ന നിലയിലും മികച്ച പ്രകടനവുമായി വലിയ ശ്രദ്ധയാകര്‍ഷിച്ചിരുന്നു.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment