പത്തനംതിട്ട കോന്നിയിൽ ഒരു മാസത്തിലധികം പഴക്കമുള്ള മൃതദേഹം വീട്ടിനുള്ളിൽ കണ്ടെത്തി. കോന്നി മരങ്ങാട്ട് സ്വദേശി ജയപ്രസാദിന്റെ മൃതദേഹമാണ് വീടിനുള്ളിൽ അഴുകിയ നിലയിൽ കണ്ടെത്തിയത്. ടിബി രോഗബാധിതനായ ഇദ്ദേഹം ആറു വർഷമായി ഭാര്യയും മക്കളുമായി പിണങ്ങി കഴിയുകയായിരുന്നു.
ടിബി രോഗത്തിന്റെ ചികിത്സയ്ക്ക് ജയപ്രസാദ് ആശുപത്രിയിലേക്ക് വരുന്നില്ല എന്ന് പിണങ്ങി കഴിയുന്ന ഭാര്യയോട് ആശുപത്രി അധികൃതർ തന്നെയാണ് വിളിച്ചുപറഞ്ഞത്. കോന്നി മരങ്ങാട്ട് വീടിനു സമീപത്ത് അന്വേഷിച്ചപ്പോഴും ജയപ്രസാദിനെ കുറെ നാളുകളായി ആരും കണ്ടിരുന്നില്ല. തുടർന്ന് ഭാര്യ അമ്പിളി കോന്നി പൊസിൽ പരാതി നൽകുകയായിരുന്നു.