സദസിലുള്ളവര്‍ ഭാരത് മാതക്ക് ജയ് വിളിക്കാത്തതിൽ പ്രകോപിതയായി കേന്ദ്ര വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖി. കോഴിക്കോട് നടന്ന യൂത്ത് കോൺക്ലേവിലാണ് മന്ത്രി സദസിനോട് ക്ഷോഭിച്ചത്.ഭാരത് മാതാ കീ ജയ് വിളിക്കാത്തവർ വേദി വിട്ട് പോകണമെന്നും മന്ത്രി നീരസത്തോടെ പറഞ്ഞു. പരിപാടിയുടെ ഉദ്ഘാടന പ്രസംഗത്തിന് ഒടുവിലാണ് മന്ത്രി മീനാക്ഷി ലേഖി ഭാരത് മാതാ കീ ജയ് വിളിച്ചത്. സദസ് ഏറ്റുവിളിച്ചെങ്കിലും ശബ്ദം കുറവെന്ന് പറഞ്ഞ മന്ത്രി വീണ്ടും ഭാരത് മാതാ കീ ജയ് വിളിക്കാൻ ആവശ്യപ്പെടുകയായിരുന്നു
മന്ത്രി മീനാക്ഷി ലേഖി വീണ്ടും മുദ്രാവാക്യം ആവര്‍ത്തിച്ചെങ്കിലും സദസിലെ ചിലര്‍ ഏറ്റുവിളിച്ചില്ല. ഇത് മന്ത്രിയെ പ്രകോപിപ്പിച്ചു. ഭാരതം നിങ്ങളുടെ കൂടെ അമ്മയല്ലെ…ഭാരത് മാതാ കീ ജയ് വിളിക്കാത്തവര്‍ക്ക് വേദി വിട്ടു പോകാം എന്നായിരുന്നു മന്ത്രി ക്ഷോഭത്തോടെ പ്രതികരിച്ചത്.രാജ്യത്തെക്കുറിച്ച് ഓര്‍ത്ത് അഭിമാനിക്കാൻ പോലും മടിയുള്ളവരുണ്ടെന്നും അത്തരക്കാരാണ് ഭാരത് മാതാ കീ ജയ് വിളിക്കാതിരിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.