ആശ വർക്കർമാരുടെ പ്രതിഫലത്തിൽ വർധന

At Malayalam
1 Min Read

ആശ വർക്കർമാരുടെ പ്രതിഫലം കൂട്ടി. 1000 രൂപയാണ് വർധിപ്പിച്ചത്. ഇതോടെ 6000 രൂപയായിരുന്ന പ്രതിഫലം 7000 രൂപയായി ഉയറുമെന്ന് ധനമന്ത്രി കെ.എൻ ബാലഗോപാൽ അറിയിച്ചു. ഡിസംബർ മുതൽ മുൻകാല പ്രാബല്യത്തിലാണ്‌ വർധന. ജനുവരി, ഫെബ്രുവരി മാസങ്ങളിലെ പ്രതിഫല വിതരണത്തിനായി 31.35 കോടി രൂപ അനുവദിച്ചതായും കെ.എൻ ബാലഗോപാൽ പറഞ്ഞു.

പൂർണമായും സംസ്ഥാന സർക്കാർ നൽകുന്ന പ്രതിഫലം 26,125 പേർക്ക് ലഭിക്കും. ഇതു കൂടാതെ കേന്ദ്ര സർക്കാർ ആശ വർക്കർമാർക്ക്‌ 2,000 രൂപ ഇൻസെന്റീവും നൽകി വരുന്നുണ്ട്. അതേസമയം കേരളത്തിൽ ദേശീയ ആരോഗ്യ ദൗത്യം (എൻ.എച്ച്.‌എം) പ്രവർത്തനങ്ങൾക്ക്‌ കേന്ദ്ര സർക്കാർ അനുവദിച്ച തുക മൂന്നു മാസമായി ലഭ്യമാക്കാത്ത സാഹചര്യമാണുള്ളത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment