ബ്ളാസ്റ്റേഴ്സ് തിരിച്ചു വരുന്നു

At Malayalam
1 Min Read

ഒരു മാസത്തെ ഇടവേളയ്ക്ക് ശേഷം കേരള ബ്ളാസ്റ്റേഴ്സ് വീണ്ടും ഐ.എസ്.എൽ മത്സരത്തിനായി ഇറങ്ങുന്നു. ഇന്ന് ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിൽ എതിരാളികളാകുന്നത് ഒഡിഷ എഫ്.സിയാണ്. രാത്രി 7.30നാണ് കിക്കോഫ്.ഐ.എസ്.എൽ ഇടവേളയ്ക്ക് പിരിയുമ്പോൾ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തായിരുന്നു ബ്ളാസ്റ്റേഴ്സ്. 12 മത്സരങ്ങളിൽ നിന്ന് 26 പോയിന്റാണ് ബ്ളാസ്റ്റേഴ്സിനുള്ളത്.

ഇന്നലെ ഹൈദരാബാദ് എഫ്.സിക്ക് എതിരെ എഫ്.സി ഗോവ വിജയം കണ്ടതോടെ ബ്ളാസ്റ്റേഴ്സിന് രണ്ടാം സ്ഥാനത്തേക്ക് ഇറങ്ങേണ്ടിവന്നു. ഒഡിഷ എഫ്.സി 12 കളികളിൽ നിന്ന് 24 പോയിന്റുമായി മൂന്നാം സ്ഥാനത്താണ്.പരിക്കുമൂലം സീസണിന് ഇടയിൽ മടങ്ങേണ്ടിവന്ന നായകൻ അഡ്രിയാൻ ലൂണയ്ക്ക് പകരം എത്തിയ ഫെഡർ സെർനിച്ച് ബ്ളാസ്റ്റേഴ്സിന് വേണ്ടി ഇന്ന് കളത്തിലിറങ്ങും.

Share This Article
Leave a comment