ഇന്റർ മയാമിക്കെതിരായ സൗഹൃദ ഫുട്ബോൾ മത്സരത്തിൽ പരിക്കിൻ്റെ പിടിയിലുള്ള സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചേക്കിലെന്ന് സ്ഥിരീകരിച്ച് സൗദി അറേബ്യൻ ക്ലബ് അൽ നസ്ർ. ഇതോടെ, ലയണൽ മെസിയും ക്രിസ്റ്റ്യാനോ റൊണാൾഡോയും തമ്മിലേറ്റുമുട്ടുന്ന മത്സരം കാണാൻ കാത്തിരുന്നആരാധകർ നിരാശയിലായിരിക്കുകയാണ്. ഇന്ന് രാത്രി 11:30ന് സൗദിയിലെ കിങ്ഡം അരീനയിലാണ് അൽ നസ്ർ ഇന്റർ മയാമി മത്സരം.
ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ കാലിന്റെ പേശികൾക്കാണ് പരിക്ക്. പരിക്കിൽ നിന്നും താരം പൂർണമായും മോചിതനായിട്ടില്ലെന്നാണ് അൽ നസ്ർ പരിശീലകൻ ലൂയിസ് കാസ്ട്രോ വ്യക്തമാക്കിയത്. അൽ നസ്ർ നായകനും പ്രധാന സ്ട്രൈക്കറുമാണ് റൊണാൾഡോ. കഴിഞ്ഞ വർഷം നടന്ന സൗദി ഓൾ സ്റ്റാർ ഇലവൻ പിഎസ്ജി പ്രദർശന മത്സരത്തിലായിരുന്നു ഇരുവരും അവസാനം മുഖാമുഖം വന്നത്. അന്ന്, ഫ്രഞ്ച് ക്ലബ്ബായ പിഎസ്ജി റൊണാൾഡോ ഉൾപ്പടെ പ്രമുഖ താരങ്ങൾ അണിനിരന്ന സൗദി ഓൾ സ്റ്റാർ ഇലവനെ 5-4 എന്ന സ്കോറിനാണ് പരാജയപ്പെടുത്തിയത്.
