ഒന്‍പത് വയസുകാരനെ പീഡിപ്പിച്ച എയ്ഡ്സ് രോഗിക്ക് മൂന്ന് ജീവപര്യന്തം

At Malayalam
1 Min Read

രോഗം പകരണമെന്ന ഉദ്ദേശ്യത്തോടെ ഒന്‍പതു വയസുകാരനെ ലൈംഗിക പീഡനത്തിന് ഇരയാക്കിയ എയ്ഡ്സ് രോഗിക്ക് ശിക്ഷ. പ്രതിക്ക് മൂന്നു ജീവപര്യന്തവും 22 വര്‍ഷം കഠിനതടവും ഒന്നര ലക്ഷം രൂപ പിഴയും കോടതി വിധിച്ചു. കഴിഞ്ഞ പത്തുവര്‍ഷമായി എയ്ഡ്സ് രോഗത്തിന് ചികിത്സയില്‍ കഴിയുന്ന പുനലൂര്‍ ഇടമണ്‍ സ്വദേശിയായ 39 -കാരനെയാണ് ശിക്ഷിച്ചത്. ഇയാൾക്കെതിരെ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തിയിരുന്നു. പുനലൂര്‍ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യല്‍ കോടതി ജഡ്ജി ടി.ഡി. ബൈജുവാണ് വിധി പ്രഖ്യാപിച്ചത്. കുട്ടിക്ക് ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയോട് ശുപാര്‍ശ ചെയ്തു. 2020-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment