രൺജിത്ത് ശ്രീനിവാസൻ വധക്കേസിൽ 15 പ്രതികൾക്കും വധശിക്ഷ വിധിച്ച ജഡ്ജിക്ക് സമൂഹ മാധ്യമങ്ങളിലുൾപ്പെടെ ജഡ്ജിക്കെതിരെ ഭീഷണി. മാവേലിക്കര അഡീ. സെഷൻസ് ജഡ്ജ് വി ജി ശ്രീദേവിക്ക് പൊലീസ് സുരക്ഷ ശക്തമാക്കി. ക്വാർട്ടേഴ്‌സിൽ ഉൾപ്പെടെ സുരക്ഷ ഏർപ്പെടുത്തിയിട്ടുണ്ട്. നിലവിൽ ജഡ്ജിക്ക് എസ് ഐ അടക്കം 5 പൊലീസുകാരുടെ കാവലാണുള്ളത്.
ചരിത്രപരമായ ഈ വിധിയോടെ ഇനി കേസിന്‍റെ രണ്ടാം ഘട്ട കുറ്റപത്രത്തിലേക്ക് പൊലീസ് കടക്കുകയാണ്. കേസില്‍ ഇനിയുള്ളത് 20 പ്രതികളാണ്. തെളിവ് നശിപ്പിക്കല്‍, പ്രതികളെ ഒളിവില്‍ പാര്പ്പിക്കല്‍ എന്നീ കുറ്റങ്ങളാണ് നിലവില്‍ ഇവര്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. എന്നാല്‍ അന്തിമ റിപ്പോര്‍ട്ട് തയ്യാറാക്കുമ്പോള്‍ ചിലര്‍ക്കെതിരെ ഗൂഢാലോചനകുറ്റത്തിനും സാധ്യതയുണ്ടെന്ന് അന്വേഷണ വൃത്തങ്ങള്‍ പറയുന്നു.