അമ്മയെ നോക്കിയില്ല; മകന് സസ്‌പെൻഷൻ

At Malayalam
0 Min Read

പരിചരിക്കാൻ ആളില്ലാതെ മരിച്ച അന്നക്കുട്ടിയുടെ മകനെതിരെ നടപടിയെടുത്ത് കേരള ബാങ്ക്. കുമളി ശാഖയിലെ കളക്ഷൻ ഏജന്റായ എം.എം.സജിമോനെ ജോലിയിൽ നിന്ന് സസ്പെൻഡ് ചെയ്തു. മകനെന്ന നിലയിലുള്ള ഉത്തരവാദിത്വത്തിൽ സജിമോൻ വീഴ്ചവരുത്തിയതുമായി ബന്ധപ്പെട്ട് കുമളി പോലീസ് എഫ്.ഐ.ആർ. രജിസ്റ്റർ ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് കേരള ബാങ്ക് പ്രസിഡന്റ് അറിയിച്ചു.

മകൾ സിജിയെ പഞ്ചായത്ത് ജോലിയിൽനിന്ന് നേരത്തേ പിരിച്ചുവിട്ടിരുന്നു. മക്കൾ ഉപേക്ഷിച്ചതിനെത്തുടർന്ന് കുമളി അട്ടപ്പള്ളം ലക്ഷംവീട് കോളനിയിലെ വാടകവീട്ടിൽ കഴിഞ്ഞിരുന്ന മൈലയ്ക്കൽ അന്നക്കുട്ടി മാത്യു ജനുവരി 20-നാണ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചത്.

Share This Article
Leave a comment