അവസരങ്ങൾ: ഗ്രാഫിക് ഡിസൈനർ

At Malayalam
0 Min Read

റവന്യു വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന റവന്യു ഇൻഫർമേഷൻ ബ്യൂറോയിൽ ഗ്രാഫിക് ഡിസൈനർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിലാണ് നിയമനം. പ്രതിമാസം 20,065 രൂപയും സൗജന്യ താമസ സൗകര്യവും ലഭിക്കും. അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദവും ഗ്രാഫിക് ഡിസൈനിങ്ങിൽ ഡിപ്ലോമ/ പിജി ഡിപ്ലോമ കോഴ്‌സും പാസായിരിക്കണം.

സമാന മേഖലയിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയം വേണം. ഉദ്യോഗാർഥികൾ ഐ.എൽ.ഡി.എം വെബ് സൈറ്റിൽ ലഭ്യമായിട്ടുള്ള ഗൂഗിൾ ഫോം പൂരിപ്പിച്ച് അപേക്ഷ ഫെബ്രുവരി അഞ്ചിനകം സമർപ്പിക്കണം. 

ഇ-മെയിൽ: ildm.revenue@gmail.com.

വെബ്‌സൈറ്റ്: https://ildm.kerala.gov.in/en

- Advertisement -

ഫോൺ: 0471-2365559, 9447302431.

Share This Article
Leave a comment