നടിയും ബ്രിട്ടീഷ് മോഡലുമായ എമി ജാക്സൺ വീണ്ടും വിവാഹിതയാവുന്നു. ഹോളിവുഡ് നടനും സംഗീതജ്ഞനുമായ എഡ്വെസ്റ്റവിക് ആണ് വരൻ. സ്വിറ്റ്സർലൻഡിലെ ആൽപ്സ് പർവതനിരകളിൽ വച്ചുള്ള ഇരുവരുടെയും മോതിരമാറ്റചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ താരങ്ങൾ പങ്കുവച്ചു. 2023 ൽ എമി ജാക്സണും എഡ്വെസ്റ്റ്വിക്കും പ്രണയം തുറന്നു സമ്മതിച്ചിരുന്നു. എമി ജാക്സന്റെ രണ്ടാം വിവാഹമാണിത്. ഹോട്ടൽ വ്യവസായി ജോർജ് പനയോറ്റൂ ആയിരുന്നു ആദ്യ ഭർത്താവ്. 2015 ൽ ആയിരുന്നു വിവാഹം. ഈ ബന്ധത്തിൽ ഒരു കുട്ടിയുമുണ്ട്. 2019 ൽ വേർപിരിഞ്ഞു. തമിഴ്, ബോളിവുഡ് ചിത്രങ്ങളിലൂടെയാണ് എമി പ്രേക്ഷകർക്ക് പ്രിയങ്കരിയാവുന്നത്. 2010 ൽ റിലീസ് ചെയ്ത മദ്രാസ് പട്ടണം എന്ന തമിഴ് ചിത്രത്തിലൂടെയാണ് അഭിനയ രംഗത്ത് പ്രവേശിച്ചത്.