എല്ലാ അറബ് രാജ്യങ്ങളിലേക്കും സഞ്ചരിക്കാവുന്ന ഏകീകൃത വീസ വൈകാതെ നടപ്പാക്കുമെന്ന് അറബ് ചേംബേഴ്‌സ് യൂണിയന്‍. നിലവിൽ നിക്ഷേപകര്‍ക്ക് മാത്രമാണ് ഈ സേവനം ലഭ്യമാകുക. പ്രവേശന വീസ, സുരക്ഷാ പരിശോധന മുതലായ നടപടിക്രമങ്ങള്‍ ഇല്ലാതെ തന്നെ, ഏതെങ്കിലും അറബ് രാജ്യത്ത് നിന്ന് മറ്റൊന്നിലേക്ക് മാറാന്‍ വൈറ്റ് ലിസ്റ്റ് വീസ അനുവദിക്കും.
അഞ്ച് വര്‍ഷത്തെ കാലയളവിലേക്കാണ് വിസ നൽകുന്നത്. നിയന്ത്രണങ്ങളില്ലാതെ അറബ് മേഖലയിലുടനീളം വ്യവസായികളുടെ സഞ്ചാരം സുഗമമാക്കുന്നതിന് ലക്ഷ്യമിട്ട് ഒരു ‘വൈറ്റ് ലിസ്റ്റ്’ തയ്യാറാക്കുന്നതിനുള്ള നിര്‍ദ്ദേശം നൽകിയിട്ടുണ്ട്. സംയുക്ത അറബ് നിക്ഷേപം വര്‍ധിപ്പിക്കാനും അറബ് രാജ്യങ്ങള്‍ തമ്മിലുള്ള വ്യാപാരം വര്‍ധിപ്പിക്കാനും ഈ പദ്ധതി ലക്ഷ്യമിടുന്നു.