റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് ഇടിച്ച് രണ്ട് പേർ മരിച്ചു

At Malayalam
0 Min Read

ചങ്ങനാശ്ശേരി കുറിച്ചിയിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഇടിച്ച് രണ്ട് പേർ മരിച്ചു. ചങ്ങനാശ്ശേരി ആറ്റുവാക്കേരിച്ചിറ പി.ഡി വർഗീസ് (58), വാലുമ്മേച്ചിറ കല്ലംപറമ്പിൽ പരമേശ്വരൻ (72) എന്നിവരാണ് മരിച്ചത്. എം.സി റോഡിൽ കുറിച്ചി രാത്രി എട്ട് മണിയോടെയായിരുന്നു അപകടം. കേരള കർഷക യൂണിയന്റെ കേരകർഷക സൗഹൃദ സംഗമം പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്നതിനിടെയായിരുന്നു അപകടം. റോഡ് മുറിച്ചു കടക്കുന്നതിനിടെ ചങ്ങനാശ്ശേരി ഭാഗത്ത് നിന്നെത്തിയ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിലേക്ക് തെറിച്ചു വീണ ഇരുവരെയും ഓടിക്കൂടിയവർ ചേർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു.

Share This Article
Leave a comment