പ്രശസ്തസംവിധായകൻ ഷാജി കൈലാസിന്റെയും നടി ആനിയുടെയും മകൻ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായകനാവുന്ന സിനിമയുടെ ചിത്രീകരണം തിരുവനന്തപുരത്ത് തുടങ്ങുന്നു.
ഫൈനൽസ് എന്ന സിനിമക്ക് ശേഷം പ്രജീവം മൂവീസിന്റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് ചിത്രം നിർമിക്കുന്നത്.
പ്ലസ്ടു, ബോബി, കാക്കിപ്പട എന്നീ സിനിമകളുടെ സംവിധായകൻ ഷെബി ചൗഘട്ടാണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകന്റെ കഥയ്ക്ക് വി ആർ ബാലഗോപാൽ തിരക്കഥയും സംഭാഷണവും രചിക്കുന്നു.
രജീഷ് രാമൻ ക്യാമറയും അഭിലാഷ് ബാലചന്ദ്രൻ എഡിറ്റിംഗും നിർവ്വഹിക്കുന്നു.ഹരിനാരായണൻ്റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നൽകി.വിനീത് ശ്രീനിവാസൻ, അഫ്സൽ എന്നിവരാണ് ഗായകർ
ജോണിആന്റണി,സൂര്യകൃഷ് ,ഇനിയ, ടിനിടോം, ശ്രീജിത്ത് രവി, അബു സലിം, സുജിത് ശങ്കർ, ദിനേശ് പണിക്കർ തുടങ്ങി ഒട്ടേറെ താരങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.