കെ- ഫോൺ പദ്ധതി അവസാന ഘട്ടത്തിലാണെന്നും 20,147 ഓഫീസുകളിൽ കണക്ഷൻ നൽകിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. വാണിജ്യ അടിസ്ഥാനത്തിൽ 1965 ഫൈബർ ടു ദ ഹോം കണക്ഷനുകളും 62 ഇന്റർനെറ്റ് ലീസ് ലൈൻ കണക്ഷനുകളും നൽകി. 2909 കിലോമീറ്റർ ഡാർക്ക് ഫൈബർ ലീസിനും നൽകി.