കൊടുങ്ങല്ലൂർ ശ്രീനാരായണപുരത്ത് ഉത്സവത്തിനിടെ ആനയിടഞ്ഞു. പടിഞ്ഞാറെ വെമ്പല്ലൂർ കൂനിയാറ ശ്രീ അന്നപൂർണ്ണേശ്വരി ക്ഷേത്രത്തിലാണ് ആന ഇടഞ്ഞത്. ഇന്ന് രാത്രി ഏഴ് മണിയോടെയായിരുന്നു സംഭവം.പുത്തൂർ ഗജേന്ദ്രൻ എന്ന കൊമ്പനാണ് ഇടഞ്ഞത്. എഴുന്നള്ളിപ്പിന് ശേഷം ചമയങ്ങൾ അഴിക്കുന്നതിനിടയിലായിരുന്നു സംഭവം. ക്ഷേത്രത്തിന് മുന്നിലെ ഉത്സവപ്പന്തൽ ആന കുത്തിമറിച്ചിട്ടു. ഉടൻ തന്നെ പാപ്പാൻമാർ ചേർന്ന് ആനയെ ക്ഷേത്രവളപ്പിലുള്ള മരത്തിൽ തളച്ചു. കഴിഞ്ഞ ദിവസം കുന്നംകുളത്തും ഇതേ ആന ഇടഞ്ഞിരുന്നു.
ഉത്സവത്തിനിടെ ആനയിടഞ്ഞു
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment
Leave a comment
