കുടുംബ പെൻഷന് മക്കളുടെ പേര് നിർദേശിക്കാം

At Malayalam
1 Min Read

കേന്ദ്രസർക്കാരിനു കീഴിലെ വനിതാ ജീവനക്കാർക്ക് മരണശേഷം കുടുംബ പെൻഷൻ ഭർത്താവിനു നൽകുന്നതിനു പകരം മക്കൾക്കു നൽകണമെന്ന് നിർദേശിക്കാമെന്ന് കേന്ദ്രം. സർക്കാർ ജീവനക്കാരിയോ പെൻഷൻ വാങ്ങുന്നയാളോ മരിച്ചാൽ കുടുംബ പെൻഷൻ ലഭിക്കേണ്ടത് അവരുടെ ഭർത്താവിനോ / ഭാര്യയ്‌ക്കോ ആണ്. പുതിയ ഭേദഗതി വന്നതോടെ വിവാഹമോചനത്തിനു കേസ് കൊടുത്തിരിക്കുന്നവര്‍ക്കും അകന്നുതാമസിക്കുന്നവർക്കും ഇനി മുതൽ മക്കളുടെ പേര് നാമനിർദേശം ചെയ്യാം. സെൻട്രൽ സിവിൽ സർവീസസ് (പെൻഷൻ) റൂൾസ് 2021, റൂൾ 50 അനുസരിച്ച് സാധാരണയായി ദമ്പതികളിൽ ഒരാൾ മരിച്ചാൽ മറ്റേയാൾക്കാണ് പെൻഷൻ ലഭിക്കുക. മക്കളോ കുടുംബത്തിലെ മറ്റുള്ളവരോ അതിനു അർഹരാകുന്നത് ദമ്പതികളിൽ മറ്റേയാൾ മരിച്ചാലോ വിവാഹമോചിതരാണെങ്കിലോ മാത്രമാണ്. എന്നാൽ നിലവിൽ കൊണ്ടുവന്നിരിക്കുന്ന ഭേദഗതി അനുസരിച്ച് ജീവനക്കാരിക്ക് ഇനി ഭർത്താവിന്റെ പേര് മറികടന്ന് മക്കളുടെ പേര് കുടുംബ പെൻഷന്റെ നോമിനിയായി നൽകാം.

Share This Article
Leave a comment