സെയില്‍സ്മാന്‍ ഒഴിവ്

At Malayalam
0 Min Read
Man Hand writing Job Vacancy with black marker on visual screen. Isolated on background. Business, technology, internet concept. Stock Photo

എറണാകുളം ജില്ലയിലെ ഒരു കേന്ദ്ര-അര്‍ധസര്‍ക്കാര്‍   സ്ഥാപനത്തില്‍  സെയില്‍സ്മാന്‍ തസ്തികയില്‍ എസ് റ്റി വിഭാഗത്തിന്  സംവരണം ചെയ്ത ഒരു സ്ഥിരം ഒഴിവ് (ശമ്പളം 19900-63200) നിലവിലുണ്ട്. സുവോളജി/ഫിഷറീസ് സയന്‍സ്/ഹോം സയന്‍സ്  എന്നിവയില്‍ ഏതെങ്കിലും വിഷയത്തിലുള്ള അംഗീകൃത ബിരുദം  അല്ലെങ്കില്‍ വിഎച്ച് എസ് ഇ ഫിഷ് പ്രോസസ്സിംഗ് ടെക്‌നോളജിയാണ് വേണ്ട യോഗ്യത.

കൂടാതെ ഫിഷ് മാര്‍ക്കറ്റിംഗ്  ആന്റ് കാറ്ററിംഗ്  മേഖലയില്‍ രണ്ടു വര്‍ഷത്തില്‍ കുറയാത്ത തൊഴില്‍ പരിചയവും ഉണ്ടാകണം. 18-27 പ്രായപരിധിയിലുള്ള (ഇളവുകള്‍ അനുവദനീയം) തല്പരരായ ഉദ്യോഗാര്‍ത്ഥികള്‍ ഫെബ്രുവരി ഏഴിനു  മുമ്പ് ബന്ധപ്പെട്ട  എംപ്ലോയ്മെന്റ് എക്‌സ്‌ചേഞ്ചില്‍  പേര് രജിസ്റ്റര്‍  ചെയ്യണം. 

Share This Article
Atmalayalam Editorial Team is the collective voice behind every story published on Atmalayalam, Kerala's leading digital news and entertainment platform. Our dedicated team of editors, journalists, and content creators work collaboratively to bring you authentic, fact-checked, and engaging content across news, entertainment, sports, health, and lifestyle categories.
Leave a comment